രാജ്യത്തിൻ്റെ അഭിമാനമാണ് പി.ടി ഉഷയെന്ന് വി. മുരളീധരൻ എം.പി. സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി പാർലമെൻ്റിൽ എത്തിയ പി.ടി ഉഷയ്ക്കൊപ്പമുള്ള ചിത്രങ്ങൾ മുരളീധരൻ ഫെയ്സ് ബുക്കിൽ പങ്കുവെച്ചു.
ഇതിഹാസ താരം പി.ടി ഉഷ രാജ്യസഭാ എംപിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രൺദീപ് സിംഗ് സുർജേവാൾ, പി ചിദംബരം, കപിൽ സിബൽ, ആർ ഗേൾ രാജൻ, എസ് കല്യാൺ സുന്ദരം, കെആർഎൻ രാജേഷ് കുമാർ, ജാവേദ് അലി ഖാൻ, വി വിജേന്ദ്ര പ്രസാദ് തുടങ്ങിയവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് രാജ്യസഭാ അംഗങ്ങളാകും.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FVMBJP%2Fposts%2F599487278191577&show_text=true&width=500