നിവിൻ പോളി നായകനാകുന്ന മഹാവീര്യര്‍ എന്ന ചിത്രത്തിന്റെ ഓണ്‍ലൈൻ ബുക്കിംഗ് തുടങ്ങി.നിവിൻ പോളി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 21ന് റിലീസ്.എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയെ കൂടാതെ ആസിഫ് അലിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. .
കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൈം ട്രാവലും ഫാന്‍റസിയുമൊക്കെ കടന്നുവരുന്നുണ്ട്. എഴുത്തുകാരന്‍ എം മുകുന്ദന്‍റെ കഥയെ ആസ്‍പദമാക്കിയാണ് തിരക്കഥ.നര്‍മ്മ, വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും ചിത്രത്തിൽ പ്രാധാന്യം ഉണ്ട്.
ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്‍തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്‍ണപ്രസാദ്, പദ്‍മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയവരും അഭിനയിക്കുന്നു. പോളി ജൂനിയർ പിക്ചേഴ്‍സ്, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി എസ് ഷംനാസ് എന്നിവർ ചേർന്നാണ് നിര്‍മ്മാണം.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FNivinPauly%2Fposts%2F585856636230448&show_text=true&width=500