പ്രവാചകനിന്ദ വിവാദത്തിലുൾപ്പെട്ട ബിജെപി നേതാവ് നൂപുർ ശർമയുടെ വിഡിയോ കണ്ടതിനാൽ യുവാവിനെ മൂന്നംഗ സംഘം ചേർന്ന് കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർ ഒളിവിലാണ്.
ബിഹാറിലെ സീതാമർഹിയിലാണ് സംഭവം. പ്രദേശത്തെ ഒരു കടയിൽ ഇരിക്കുന്നതിനിടെ യുവാവ് നൂപുറിന്റെ വീഡിയോ കണ്ടു. എന്നാൽ നൂപുറിന്റെ വീഡിയോ കണ്ടതിൽ പ്രകോപിതരായ യുവാക്കൾ ഇയാളെ കുത്തുകയായിരുന്നു. പ്രതികൾ അങ്കിതിന്റെ മുഖത്ത് സിഗരറ്റ് പുക വീശുകയും മോശമായി പെരുമാറുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോൾ അങ്കിതിന്റെ വലതു അരക്കെട്ടിന് സമീപം കത്തി ഉപയോഗിച്ച് ഇവർ ആക്രമിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് ഇയാൾ.അക്രമികളെ അറസ്റ്റ് ചെയ്തതിന് പുറമെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് യുവാവിന്റെ പിതാവ് ആവശ്യപ്പെടുന്നത്.