അരുണാചൽപ്രദേശിലെ ഇന്ത്യ-ചൈന അതിർത്തിയിൽ ജോലിക്കെത്തിയ 19 തൊഴിലാളികളെ കാണാനില്ല . കുറുങ് കുമേ മേഖലയിലെ റോഡ് പണികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളെയാണ് കാണാതായിരിക്കുന്നത്.കഴിഞ്ഞ ആഴ്ചയാണ് റോഡ് പണിയുടെ സ്ഥലത്ത് നിന്നും 19 പേരെയും കാണാതാകുന്നത്.
ഇവരിൽ ഒരു തൊഴിലാളിയുടെ മൃതദേഹം സമീപത്തെ നദിയിൽ നിന്നും കണ്ടെടുത്തു. ഡാമിനിലെ കുമേ നദിയിൽ എല്ലാ തൊഴിലാളികളും മുങ്ങി മരിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.ഇന്ത്യ-ചൈന അതിർത്തിയ്ക്കടുത്തുള്ള വിദൂര പ്രദേശമായ ഡാമിൻ സർക്കിളിൽ റോഡ് പണി പൂർത്തിയാക്കാനായാണ് ഈ തൊഴിലാളികളെ കൊണ്ടുവന്നത്.
ഈദ് ആഘോഷിക്കാനായി അവധി നൽകണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കരാറുകാരൻ അവധി നൽകിയില്ല. തുടർന്ന് കാൽനടയായി ഇവിടെ നിന്നും ഓടിപ്പോവുകയായിരുന്നുവെന്നും കുമേ ജില്ലയിൽ കാണാതാവുകയായിരുന്നുവെന്നാണ് നിഗമനമെന്നും പോലീസ് പറയുന്നു.