റിയാദ്: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി സൗദിയില്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരം സ്വദേശി തത്തമംഗലം മോഹന്‍ദാസ് (49) നജ്റാന്‍ കിങ് ഖാലിദ് ആശുപത്രിയില്‍ നിര്യാതനായത്.
കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ബോധരഹിതനായ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം മരണം സംഭവിക്കുകയായിരുന്നു. മാധവന്‍-മാധവി ദമ്പതികളുടെ മകനാണ്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിക്കുന്നതിന് പ്രതിഭാ സാംസ്‌കാരിക വേദി കണ്‍വീനര്‍ അനില്‍ രാമചന്ദ്രന്‍ അടൂര്‍ രംഗത്ത് ഉണ്ട്.