കേരളമുള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന ഹര്‍ജി സുപ്രീകോടതി പരിഗണിച്ചു. ഹിന്ദുക്കള്‍ ന്യൂനപക്ഷ പദവിയുടെ ആനുകൂല്യത്തിന് ശ്രമിച്ചിട്ടും നിരസിക്കപ്പെട്ട സംഭവങ്ങളുണ്ടോ എന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടെങ്കില്‍ വ്യക്തമായ ഉദാഹരണങ്ങള്‍ നല്‍കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ജനസംഖ്യയില്‍ ന്യൂനപക്ഷമായ സംസ്ഥാനങ്ങളില്‍ ഹിന്ദു സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നിഷേധിച്ചതിന്റെ ഡാറ്റയോ നിര്‍ദ്ദിഷ്ട സംഭവങ്ങളോ ചൂണ്ടിക്കാട്ടാനാണ് സുപ്രീം കോടതി നിര്‍ദ്ദേശം. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ടു നല്‍കണം. കേരളമുള്‍പ്പെട്ട സംസ്ഥാനങ്ങളിലാണ് ഇതിന്റെ തെളിവു തേടുന്നത്.
ഹിന്ദുക്കള്‍ ഭൂരിപക്ഷമില്ലാത്ത സ്ഥലങ്ങളില്‍ അവര്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ലക്ഷദ്വീപ്, മിസോറം, നാഗാലാന്‍ഡ്, മേഘാലയ, ജമ്മു കശ്മീര്‍, അരുണാചല്‍, മണിപ്പുര്‍, പഞ്ചാബ് എന്നിവിടങ്ങളിലെ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന ഹര്‍ജയിലാണ് ന്യൂനപക്ഷമന്ത്രാലയം സത്യവാങ്മൂലം സമര്‍പ്പിച്ചത്.