ചായയോടൊപ്പമോ അല്ലാതെയോ സ്‌നാക്സ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ എണ്ണയും പഞ്ചസാരയും ധാരാളം അടങ്ങിയിട്ടുള്ള ഇവ പലപ്പോഴും നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കാനും ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ കാരണമാകുന്നു. ഇതിലൂടെ കണ്ണ്, വൃക്ക തുടങ്ങിയ അവയവങ്ങളും തകരാറിലാക്കുന്നു. കുട്ടികളിൽപ്പോലും ശ്രദ്ധിച്ചില്ലെങ്കിൽ ഇവ അപകടം ഉണ്ടാക്കും. ഈ സ്‌നാക്സ് നിങ്ങൾ ദിവസവും കഴിക്കുന്നുണ്ടെങ്കിൽ അത് അവസാനിപ്പിക്കണം അല്ലെങ്കിൽ വളരെ കുറച്ച് മാത്രം കഴിക്കുക.
ചിപ്‌സിൽ ഉപ്പും എണ്ണയും അമിതമായ അളവിൽ ഇവയിൽ ഉപയോഗിച്ചിട്ടുണ്ട്. ശരീരത്തിനാവശ്യമായ പ്രോട്ടീനും നാരുകളും കുറവായതിനാൽ തന്നെ ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു. അതിനാൽ ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരം. ചിപ്‌സ് മാത്രമല്ല, എണ്ണയിൽ വറുത്തെടുക്കുന്നതും മധുരമുള്ളതുമായ എല്ലാ ലഘുഭക്ഷണങ്ങളും ആരോഗ്യത്തിന് ദോഷം ചെയ്യുന്നവയാണ്. ഇവയ്ക്ക് പകരം നാരുകളടങ്ങിയ ആരോഗ്യപ്രദമായ ഭക്ഷണം ദിവസവും കഴിക്കാൻ ശ്രദ്ധിക്കുക.