ഹോളിവുഡ് സൂപ്പർതാരം ബെന്‍ അഫ്ലെക്കും പ്രശ്സത പോപ് ഗായികയും നടിയുമായ ജെന്നിഫര്‍ ലോപ്പസും വിവാഹിതരായി. അമേരിക്കയിലെ ലാസ് വെഗാസിലായിരുന്നു വിവാഹം. ശനിയാഴ്ചയായിരുന്നു വിവാഹം. ആദ്യം പ്രണയം തകർന്ന് 18 വർഷത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.
ഈ വര്‍ഷം ആദ്യം 14കാരിയായ മകള്‍ എമ്മെക്കൊപ്പം ഒരു ഷോപ്പിംഗിനിടെ വച്ച് ജെന്നിഫറിനെ കണ്ടപ്പോള്‍ അവര്‍ വിവാഹമോതിരം ധരിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. കൂടാതെ ഇരുവരും ഒരുമിച്ച് വീട് നോക്കിയിരുന്നതായും ഒടുവില്‍ ബെവർലി ഹിൽസില്‍ സ്ഥിരതാമസമാക്കിയതായും മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
2002 ൽ പുറത്തിറങ്ങിയ ഗിഗ്ലി എന്ന ചിത്രത്തിലാണ് ജെന്നിഫർ ലോപ്പസും ബെൻ ആഫ്‌ലിക്കും കണ്ടുമുട്ടുന്നത്. 2003 ൽ ഇരുവരും വിവാഹതരാകുമെന്ന വാർത്ത പുറത്തുവന്നുവെങ്കിലും 2004 ൽ ഇരുവരും വേർപിരിഞ്ഞു.ഇതിന് ശേഷം ജെന്നിഫർ രണ്ട് വിവാഹം കഴിച്ചെങ്കിലും അതും വേര്‍പിരിഞ്ഞു . 2005ൽ ബെൻ അഫ്ലക്ക് പ്രശസ്ത ഹോളിവുഡ് നടിയായ ജെന്നിഫർ ഗാർനറെ വിവാഹം കഴിച്ചു. 2018 വരെ നീണ്ട ആ ബന്ധത്തിന് ശേഷം നടി അന ഡി അർമാസുമായി ചേർത്തും ബെൻ അഫ്ലെക്കിന്റെ പേര് ഉയർന്നുവന്നു. എന്നാൽ, കഴിഞ്ഞ വർഷം ജനുവരിയിൽ ആ ബന്ധവും അവസാനിച്ചു.