ന്യൂഡൽഹി: ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.97 ശതമാനമാണ് വിജയം. പെൺകുട്ടികളുടെ 99.98 ശതമാനും ആൺകുട്ടികളുടെ 99.97മാണ് വിജയശതമാനം.
ഉത്തർപ്രദേശിൽനിന്നുള്ള മൂന്ന് കുട്ടികൾ അടക്കം നാലു പേർക്കാണ് ആദ്യ റാങ്ക്. 99.8 ശതമാനം മാർക്കാണ് ഇവർ നേടിയത്. www.cisce.org എന്ന വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്. എസ്എംഎസ് ആയും ഫലമറിയാം.
എസ്എംഎസ് ആയി ഫലമറിയാന്‍ വിദ്യാര്‍ഥിയുടെ ഏഴക്ക രജിസ്റ്റര്‍ നമ്പര്‍, icse<> രജിസ്റ്റര്‍ നമ്പര്‍’ എന്ന ഫോര്‍മാറ്റില്‍ 09248082883 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കാം.
തുല്യവെയ്‌റ്റേജ് നല്‍കിയാണ് രണ്ട് സെമസ്റ്ററുകളിലായി നടത്തിയ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്. ഒരു ലക്ഷത്തോളം പേര്‍ എഴുതിയ പരീക്ഷയില്‍ നാല് പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചു.