പാൽ ഉത്പന്നങ്ങളുടെ വില വർധിക്കുന്നത് ആശങ്കാജനകം എന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മിൽമ ചെയർമാൻ ആയിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ, പി എ ബാലൻമാസ്റ്റർ എന്നിവരുടെ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വില വര്‍ധന ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ജിഎസ്ടി വർധിക്കുന്നതോടെ കുടുംബ ബഡ്ജറ്റ് തെറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ തന്നെ എല്ലാ ഉത്പന്നങ്ങൾക്കും വിലക്കയറ്റം ആണ്. ജിഎസ്ടി വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കടന്ന കൈ ആയിപ്പോയി എന്നും രമേശ് ചെന്നിത്തല പറഞ്ഞു.