ജാമുയിൽ ബീഹാർ മിലിട്ടറി പൊലീസ് (ബിഎംപി) സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 23 ജവാന്മാർക്ക് പരിക്കേറ്റു. മുസാഫർപൂരിൽ നിന്ന് ജാമുയിയിലേക്ക് പോയ വാഹനം മലയ്പൂർ മേഖലയിൽ മറിയുകയായിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പരിപാടിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ബിഎംപി ജവാന്മാരുമായി ബസ് ജാമുയിയിലെത്തിയത്. ജവാൻമാരെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ എല്ലാവരുടെയും നില തൃപ്തികരമാണ്. മുഖ്യമന്ത്രിയുടെ സംരക്ഷണത്തിലായി ജമുയി പൊലീസ് ലൈനിലേക്ക് പോകുകയായിരുന്നു ബസ്. വാഹനത്തിൽ 32 സൈനികരുണ്ടെന്നാണ് ലഭിച്ച വിവരം. ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.