കണ്ണൂര്‍: ഭീതി വിതച്ച് ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം.ഇന്നലെ രാത്രി ബ്ലോക്ക് 9 ലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത് . 9 ആം ബ്ലോക്കിലെ മല്ലികയുടെ വീട്ടിലെ ആട്ടിൻ കൂട് കാട്ടാന തകർത്തു.സമീപത്തെ നിരവധി മരങ്ങളും പിഴുതെറിഞ്ഞു.
ആറളത്ത് കഴിഞ്ഞ 14ാം തിയതി ആന കർഷകനെ ചവിട്ടിക്കൊന്നിരുന്നു. കണ്ണൂര്‍ ആറളം ഫാം ഏഴാം ബ്ലോക്കിലെ ദാമു (45) ആണ് മരിച്ചത്. ഈറ്റവെട്ടാന്‍ ഇറങ്ങിയപ്പോഴായിരുന്നു ദാമുവിനെ ആന ആക്രമിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ആനയെ തുരത്തിയത്. കണ്ണൂരിലെ മലയോര മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്.