ഡൽഹി : ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകത്തിന്‍റെ പാശ്ചാത്തലത്തിൽ വി വി ഐ പി സുരക്ഷ കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയതായി റിപ്പോർട്ട്. പിന്നിൽ നിന്നുള്ള ആക്രമണ സാധ്യത കണക്കിലെടുത്ത് കർശന നിരീക്ഷണം വേണമെന്നാണ് നിർദേശം.
ഇക്കഴിഞ്ഞ എട്ടാം തിയതിയാണ് ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ വെടിയേറ്റ് മരിച്ചത്. വെടിയേറ്റ ഉടനെ തന്നെ അബോധവസ്ഥയിലായ ഷിൻസെ ആബെയ്ക്ക് ഹൃദയാഘാതം ഉണ്ടായി.മരുന്നുകളോട് ശരീരം പ്രതികരിച്ചില്ല. യുദ്ധാനന്തര ജപ്പാൻ കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവായിരുന്ന ഷിൻസോ ആബെ ആഗോളതലത്തിൽ നിര്‍ണായക സ്വാധീനമുള്ള വ്യക്തിതത്വമായിരുന്നു. ഇന്ത്യയുമായും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും സവിശേഷ സൗഹൃദം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.