ഡൽഹി: രാജ്യത്തെ പ്രഥമ പൗരനെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് നാളെ. ജാർഖണ്ഡ് മുന്‍ ഗവർണറർ ദ്രൗപദി മുർമുവാണ് എന്‍ഡിഎയുടെ സ്ഥാനാർത്ഥി. അറുപത് ശതമാനത്തിലധികം വോട്ടുകൾ ഇതിനോടകം എന്‍ഡിഎ സ്ഥാനാർത്ഥി ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം എതിർ സ്ഥാനാർത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് മികച്ച മത്സരം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.
തിങ്കളാഴ്ച പാർലമെന്‍റ് വർഷകാല സമ്മേളനം തുടങ്ങാനിരിക്കെ എന്‍ഡിഎയുടെ പാർലമെന്‍ററി പാർട്ടി യോഗവും ഇന്ന് ചേരുന്നുണ്ട്. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിന്‍റെ മോക് ഡ്രില്ലും നടത്തും. പ്രതിപക്ഷ പാർട്ടികളും ഇന്ന് യോഗം ചേരുന്നുണ്ട്.