കോഴിക്കോട്: കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിൽ പ്രതിഷേധിച്ച യുവസംവിധായകയെ പൊലീസ് കസ്റ്റഡിയിൽ. ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിലെത്തി പ്രതിഷേധ മുദ്രാവാക്യം മുഴക്കിയ യുവ സംവിധായക കുഞ്ഞില മാസിലമണിയെ ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
അസംഘടിതർ എന്ന തന്റെ ചിത്രം ഒഴിവാക്കിയതിനെതിരെയായിരുന്നു കുഞ്ഞിലയുടെ പ്രതിഷേധം. വേദിയിൽ കയറിയ കുഞ്ഞില കെ.കെ രമയ്ക്കു അനുകൂലമായി മുദ്രാവാക്യം വിളിച്ചു.
തന്റെ ചിത്രം മനപൂർവം മേളയിൽ നിന്നും ഒഴിവാക്കിയെന്നാണ് കുഞ്ഞിലയുടെ ആരോപണം. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനോടും ഇവർ ഇക്കാര്യം പറഞ്ഞിരുന്നു. പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുമ്പോൾ പോലീസ് തൊപ്പി ധരിച്ച ചിത്രം പകർത്തി ഇവർ സമൂഹമാധ്യമത്തിൽ പോസ്റ്റുകയും ചെയ്തു.
ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകാത്തതിന്റെ കാരണം അക്കാദമി ചെയര്മാന് രഞ്ജിത്തിനോട് ചോദിച്ചിരുന്നെങ്കിലും രഞ്ജിത് പ്രതികരിക്കാന്‍ തയാറായില്ലെന്ന് കുഞ്ഞില ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.