ശരീനിധി ഷെട്ടി പ്രതിഫലം ഉയർത്തിയതായി റിപ്പോർട്ട്. കെജിഎഫ് 1, 2 സിനിമകളിലൂടെ ശ്രദ്ധേയയായ ശ്രീനിധി അടുത്ത ചിത്രമായ കോബ്രയിൽ ഇരട്ടി പ്രതിഫലമാണ് ചോദിച്ചത്. കെജിഎഫ് ചിത്രത്തിന് വേണ്ടി മൂന്ന് കോടി രൂപയാണ് ശ്രീനിധി വാങ്ങിയത്. പുതിയ തമിഴ് ചിത്രമായ കോബ്രയ്ക്ക് ആറ് കോടി മുതൽ ഏഴ് കോടി വരെ ലഭിക്കുമെന്നാണ് റിപ്പോർട്ട്. അജയ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ലളിത് കുമാറാണ് നിർമിക്കുന്നത്. കോബ്രയുടെ ഓഡിയോ ലോഞ്ചിൽ ശ്രീനിധി പങ്കെടുത്തിരുന്നു. ജൂലൈ 11നായിരുന്നു ഓഡിയോ ലോഞ്ച്.