ഡൽഹിയിൽ കാറിനുള്ളിൽ 16 കാരിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. പെൺക്കുട്ടിയുടെ അയൽവാസികളായ യുവാക്കൾ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഈമാസം ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വസന്ത് വിഹാറിൽ നിന്ന് പെൺക്കുട്ടിക്ക് യാത്ര വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ പെൺകുട്ടിയുടെ അയൽവാസികളായ ന്ന മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഹമ്മദ് ആരിഫ് (23), മനോജ് കുമാർ (25), രൂപേഷ് കുമാർ (35) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഡിസിപി (സൗത്ത് വെസ്റ്റ് ജില്ല) മനോജ് സി പറഞ്ഞു.