ഉർവശി, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ജലധാര പമ്പ് സെറ്റ് – സിൻസ് 1962 എന്ന ആക്ഷേപ ഹാസ്യ ചിത്രത്തിന്റെ പൂജയും സ്വിച്ചോണും ചോറ്റാനിക്കര ദേവി ക്ഷേത്രാങ്കണത്തിൽ നടന്നു. വണ്ടർഫ്രെയിംസ് ഫിലിം ലാന്റിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സംഗീത ശശിധരൻ, ആര്യ പൃഥ്വിരാജ്, എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ നിർവഹിക്കുന്നു. തിരക്കഥ, സംഭാഷണം -ആശിഷ് ചിന്നപ്പ, പ്രജിൻ എം. പി, കഥ -സാനു കെ. ചന്ദ്രൻ, സംഗീതം, ബിജിഎം- കൈലാസ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ-ബിജു കെ തോമസ്, എഡിറ്റർ- രതിൻ രാധാകൃഷ്ണൻ, കല-ദിലീപ് നാഥ്, മേക്കപ്പ്-സൈനൂപ് രാജ്, ഗാനരചന-മനു മഞ്ജിത്, കോസ്റ്റ്യൂം-അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, സൗണ്ട് ഡിസൈൻ-ധനുഷ് നായനാർ. പി .ആർ. ഒ എ. എസ് ദിനേശ്.