പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ ആക്ടിംഗ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ഗോതബായ രാജപക്സെയുടെ രാജി ഔദ്യോഗികമായി അംഗീകരിച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്റ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് വരെ വിക്രമസിംഗെ താല്‍ക്കാലിക പ്രസിഡന്റായി പ്രവര്‍ത്തിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ തിരഞ്ഞെടുപ്പു നടത്താനാണ് തീരുമാനം
പാര്‍ലമെന്റ് സമ്മേളിച്ചതിന് ശേഷം അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്ന് ശ്രീലങ്കന്‍ സ്പീക്കര്‍ അറിയിച്ചു.മാലിദ്വീപിലേക്ക് പലായനം ചെയ്തതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഗോതബയ രാജപക്സെ വിക്രമസിംഗയെ ആക്ടിംഗ് പ്രസിഡന്റായി നിയമിച്ചത്.
പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയയില്‍ പങ്കെടുക്കാന്‍ എല്ലാ നിയമനിര്‍മ്മാതാക്കള്‍ക്കും സമാധാനപരമായ അന്തരീക്ഷം അനുവദിക്കണമെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.