മൺസൂൺ സമ്മേളനം തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ പാർലമെന്റിൽ ധർണ്ണയ്ക്കും പ്രകടനങ്ങൾക്കും വിലക്ക്.പുതിയ ഉത്തരവ് അനുസരിച്ച് പാർലമെന്റ് വളപ്പ് അംഗങ്ങൾക്ക് ധർണ്ണയ്‌ക്കോ സമരത്തിനോ ഉപയോഗിക്കാനാകില്ല. കൂടാതെ മതപരമായ ചടങ്ങുകൾക്കോ സത്യാഗ്രഹത്തിനോ പാർലമെന്റ് വളപ്പ് ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്. രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി മോദിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
കോൺഗ്രസ് നേതാവ് ജയ്‌റാം രമേശാണ് ഉത്തരവ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. വിശ്വഗുരുവിന്റെ പുതിയ നടപടിയെന്ന അടിക്കുറിപ്പോടെയാണ് ഉത്തരവ് സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഉത്തരവ് ലംഘിച്ചാൽ എന്താകും നടപടിയെന്നത് വ്യക്തമല്ല. പാർലമെന്റരഗങ്ങളുടെ സഹകരണം ആവശ്യപ്പെട്ടാണ് ഉത്തരവ്.