തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വിദ്യാര്‍ത്ഥിനിയുടെ കാലിലൂടെ ബസിന്‍റെ പിന്‍ചക്രം കയറിയിറങ്ങി. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നെയ്യാറ്റിന്‍കരയില്‍ രാവിലെ 9.45 നാണ് അപകടം നടന്നത്. പൂവാര്‍ സ്വദേശിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയ്ക്കാണ് പരിക്കേറ്റത്.
ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെ ഇടിച്ചിട്ട ബസിന്‍റെ പിന്‍ ചക്രങ്ങള്‍ കാലിലൂടെ കയറുകയായിരുന്നു. തമിഴ്നാട് ട്രാന്‍സ്‍പോര്‍ട്ട് ബസ്സാണ് ഇടിച്ചിട്ടത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നു.