കൊച്ചി: പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിയ്ക്ക് ജാമ്യം. സ്വഭാവ വൈകൃതത്തിന് ചികിത്സയിൽ ആണെന്ന വാദം അംഗീകരിച്ച്, ഭാര്യയും പിതാവും കോടതിയിൽ സത്യവാങ്മൂലം നൽകണമെന്ന നിബന്ധനയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാനാവശ്യമായ ചികിത്സ നൽകുമെന്ന് കാണിച്ചുള്ള സത്യവാങ്മൂലമാണ് നൽകേണ്ടത്.
സമാന കുറ്റകൃത്യം ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും താക്കീത് നൽകിയിട്ടുണ്ട്.2016 മുതൽ സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്നായിരുന്നു നടന്റെ വാദം. അധിക ദിവസം ജയിലിൽ തുടരേണ്ടിവന്നാൽ പ്രതിയുടെ മാനസികനിലയെ അത് ബാധിക്കുമെന്നും പൊലീസുമായി സഹകരിക്കുമെന്നും പ്രതിയുടെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരിന്നു.