പ്രായപൂർത്തിയായവർക്കുള്ള സൗജന്യ വാക്സിന് ബൂസ്റ്റർ ഡോസ് ഇന്ന് മുതൽ വിതരണം ചെയ്യും.സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം പ്രമാണിച്ചാണ് വാക്സിനേഷൻ യജ്ഞം .
വാക്സിനേഷൻ അമൃത് മഹോത്സവ് എന്ന പേരിൽ 75 ദിവസം നീണ്ടു നിൽക്കുന്ന വാക്സീൻ വിതരണമാണ് ഇന്നാരംഭിക്കുന്നത്.
18 ഉം അതിന് മുകളിലും പ്രായമുള്ളവരിൽ 8% ഉം, 60 വയസും അതിൽ മുകളിലുമുള്ളവരിൽ 27% പേരുമാണ് ബൂസ്റ്റർ സ്വീകരിച്ചിട്ടുള്ളത്.രാജ്യത്ത് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 15 വയസിനും 59 വയസിനും ഇടയിൽ പ്രായമുള്ള 77 കോടി ആളുകൾ ഉണ്ട്. ഇതിൽ 1% ആളുകൾ മാത്രമാണ് ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. ബാക്കിയുള്ളവരിലേക്ക് വാക്സിൻ എത്തിക്കാനാണ് പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയത്.
ഇന്ത്യയിലെ കൊവിഡ് പ്രതിരോധ വാക്സിനേഷൻ 199. 12 കോടി കവിഞ്ഞ സാഹചര്യത്തിലാണ് കേന്ദ്ര വിവര, പ്രക്ഷേപണ മന്ത്രിയുടെ അറിയിപ്പ് വന്നത്. സൗജന്യ കൊവിഡ് ബൂസ്റ്റർ വാക്സിൻ എല്ലാ സർക്കാർ കേന്ദ്രങ്ങളിലും ലഭ്യമാക്കുന്നത്