ഒക്ടോബര്‍ 2 ന് ആരംഭിക്കുന്ന കോൺഗ്രസ് ‘ഭാരത് ജോഡോ’ യാത്ര രാജ്യത്തെ 12 സംസ്ഥാനങ്ങളിലൂടെയും 2 കേന്ദ്ര ഭരണപ്രദേശങ്ങളിലൂടെയും കടന്നു പോകും. രാഹുൽ ഗാന്ധി ആണ് ‘ഭാരത് ജോഡോ’ യാത്ര നയിക്കുന്നത്.
148 ദിവസം നീണ്ടു നിൽക്കുന്ന യാത്രയിൽ 18 ദിവസം കേരളത്തിലൂടെയാകും യാത്ര. കന്യാകുമാരി മുതൽ കശ്മീർ വരെയാകും ‘ഭാരത് ജോഡോ’ പദയാത്ര നടത്തുകയെന്നും 3500 കിലോ മീറ്റർ പദയാത്രയിൽ എല്ലാ പ്രധാനപ്പെട്ട നേതാക്കളും പങ്കെടുക്കുമെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് വിശദീകരിച്ചു.