തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആശുപത്രിയിൽ. കോവിഡിനെ തുടർന്നുള്ള ആരോഗ്യ പ്രശ്‌നത്തെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് സ്റ്റാലിനെ പ്രവേശിപ്പിച്ചത്. കോവിഡ് ചികിത്സയ്ക്കായാണ് മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കാവേശി ഹോസ്പിറ്റലിലെ അധികൃതർ അറിയിച്ചു.
ജൂലൈ 12നു സ്റ്റാലിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് രാവിലെ വരെ വീട്ടിൽ ക്വാറന്റീനിലായിരുന്നു സ്റ്റാലിൻ.
സ്റ്റാലിൻ എത്രയും വേഗം രോഗമുക്തനാകട്ടെയെന്ന് ഗവർണർ ആർഎൻ രവി പറഞ്ഞു. എഐഎഡിഎംകെ നേതാവ് ഒ പനീർ സെൽവവും പുതുച്ചേരി മുഖ്യമന്ത്രിയും സ്റ്റാലിന് രോഗമുക്തി ആശംസിച്ചു.