കഴിഞ്ഞ മാസം 28നാണ് നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ഇൻസ്റ്റഗ്രാമിലൂടെ ഭർത്താവിനെക്കുറിച്ച് വികാരനിർഭരമായി കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടിയിപ്പോൾ. ‘ഞങ്ങൾക്ക് കിട്ടിയ മനോഹരമായ അനുഗ്രഹമായിരുന്നു നിങ്ങൾ. പക്ഷേ വളരെ പെട്ടെന്ന് ഞങ്ങളിൽ നിന്ന് അകന്നുപോയി. ഞങ്ങളുടെ (എന്റെ) ഹൃദയങ്ങളിൽ എന്നും ഉണ്ടാകും. സ്‌നേഹവും പ്രാർത്ഥനയും അറിച്ചതിന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് നല്ല ഹൃദയങ്ങൾക്ക് ഞാനും കുടുംബവും നന്ദി പറയുന്നു. തീർച്ചയായും ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണ വേണം. സ്‌നേഹവും കരുതലും പിന്തുണയും നൽകുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്ളതിനാൽ ഞങ്ങൾ വളരെ കൃതാർത്ഥരാണ്.’- എന്നാണ് വിദ്യാസാഗറിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് മീന കുറിച്ചിരിക്കുന്നത്.