ഇറാനിൽ ഹിജാബ് നിർബന്ധമാകുന്നതിനെതിരെ തെരുവിലിറങ്ങി സ്ത്രീകള്‍. ഹിജാബ് അഴിച്ചുമാറ്റിയ സ്ത്രീകള്‍ തങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. സംഭവം വിവാദങ്ങള്‍ക്കു കാരണമായി.
പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്നത് ഇറാനില്‍ നിര്‍ബന്ധമാണ്. സ്ത്രീകളെ ഹിജാബ് ധരിക്കുന്നതിന് നിര്‍ബന്ധിതരാക്കാന്‍ സര്‍ക്കാര്‍ ജൂലൈ 12 ന് ഹിജാബ് വിശുദ്ധ ദിനമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, വിശുദ്ധ ദിനത്തില്‍ സ്ത്രീകള്‍ ഹിജാബ് നീക്കം ചെയ്ത് പ്രതിഷേധിച്ചു. സ്ത്രീകള്‍ക്ക് പിന്തുണയുമായി പുരുഷന്മാരും രംഗത്തെത്തി.
ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ പരിമിതമാണ്. എല്ലാ സ്ത്രീകളും പൊതുസ്ഥലങ്ങളില്‍ ഹിജാബ് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. പൊതുസ്ഥലങ്ങളില്‍ ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ക്ക് പിഴ മുതല്‍ ജയില്‍ ശിക്ഷ വരെ വ്യവസ്ഥ ചെയ്യുന്നുണ്ട്.ഹിജാബ് ധരിക്കാത്തതിന് ഇറാനില്‍ സ്ത്രീകളും അറസ്റ്റിലാകുന്നുണ്ട്. ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ബസുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുവാദമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനിലെ ചില നഗരങ്ങളിലെ മെഡിക്കല്‍ സ്ഥാപനങ്ങളും സര്‍വകലാശാലകളും ഭരണകൂടത്തിന്റെ കര്‍ശന നിരീക്ഷണമുണ്ട്. ഹിജാബ് ധരിക്കാത്ത സ്ത്രീകളെ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കും.