ഇന്ത്യ ഇസ്രായേല്‍, യുഎസ് , യുഎഇ എന്നീ രാഷ്ട്രങ്ങളുടെ പുതിയ കൂട്ടായ്മയാണ് ‘I2U2’. ‘I2’ എന്നത് ഇന്ത്യയെയും ഇസ്രായേലിനെയും ‘U2’ എന്നത് യുഎസിനെയും യുഎഇയെയും സൂചിപ്പിക്കുന്നു. ചതുര്‍രാഷ്ട്ര മീറ്റിന്റെ ആദ്യ വെര്‍ച്വല്‍ ഉച്ചകോടിയായ ‘I2U2’- ഇന്ന് ചേരുംപ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഇസ്രായേല്‍ പ്രധാനമന്ത്രി യാര്‍ ലാപിഡ്, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക.
ജലം, ഊര്‍ജം, ഗതാഗതം, ബഹിരാകാശം, ആരോഗ്യം, ഭക്ഷ്യസുരക്ഷ – എന്നീ ആറ് മേഖലകളില്‍ സംയുക്ത നിക്ഷേപം പ്രോത്സാഹിപ്പിക്കാനാണ് ‘I2U2’ ലക്ഷ്യമിടുന്നത്. വ്യവസായങ്ങളുടെ അടിസ്ഥാന സൗകര്യവികസനം, കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനം ലക്ഷ്യമിട്ടുള്ള നവീകരണം, പൊതുജനാരോഗ്യം മെച്ചപ്പെടുത്താന്‍ നവീനവും ഹരിതവുമായ സാങ്കേതികവിദ്യകളുടെ വികസനം തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കാന്‍ സ്വകാര്യമേഖലയിലെ മൂലധനവും വൈദഗ്ധ്യവും സമാഹരിക്കാന്‍ ഉച്ചകോടി ലക്ഷ്യമിടുന്നു
‘I2U2’ അംഗങ്ങളായിട്ടുള്ള രാജ്യങ്ങള്‍ തമ്മില്‍ സാധ്യമായ സംയുക്ത പദ്ധതികളെക്കുറിച്ചും ചര്‍ച്ചകള്‍ ഉണ്ടാവും. വ്യാപാരത്തിലും നിക്ഷേപത്തിലും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് പരസ്പര താല്‍പ്പര്യമുള്ള മറ്റ് പൊതുമേഖലകളെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.