ഓണ്‍ലൈന്‍ ഡാറ്റാബേസായ ഐ എംഡിബിയിലെ ജനപ്രിയ ചിത്രങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് വിക്രം. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായ വിക്രം 8.6 റേറ്റിങ് നേടിയാണ് ഒന്നാമത് എത്തിയത്.രണ്ടാം സ്ഥാനത്ത്യഷ് നായകനായി എത്തിയ പ്രശാന്ത് നീല്‍ ചിത്രം കെ.ജി.എഫിനാണ് . 8.5ആണ് കെ.ജി.എഫ് നേടിയ റേറ്റിങ്. മൂനാം സ്ഥാനത്ത് കാശ്മീര്‍ ഫയല്‍സാണ്.
പ്രണവ് മോഹന്‍ലാല്‍- വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പുറത്തുവന്ന ഹൃദയവും ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. രാജമൗലിയുടെ ബ്രമാണ്ഡ ചിത്രം ആര്‍.ആര്‍.ആര്‍, എ തേഴ്സ് ഡേ, ജുന്ദ്, റണ്‍വേ 34, ആലിയ ഭട്ട് ചിത്രം ഗംഗുഭായ് കത്തിയവാടി, അക്ഷയ് കുമാര്‍ ചിത്രം സാമ്രാട്ട് പൃഥ്വിരാജ്’ തുടങ്ങിയ ചിത്രങ്ങളും ജനപ്രിയ ചിത്രങ്ങളുടെ ലിസ്റ്റിലുണ്ട്. ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞ സാമ്രാട്ട് പൃഥ്വിരാജിന് 7.0 ആണ് റേറ്റിങായി ലഭിച്ചിരിക്കുന്നത്.