ബിരുദ പ്രവേശന നടപടികൾ നീട്ടണമെന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി യുജിസി. സിബിഎസ്ഇ 12-ാം ക്ലാസ് ഫലം വൈകുന്ന സാഹചര്യത്തിലാണ് നടപടി. വിഷയം ചൂണ്ടിക്കാട്ടി യുജിസി സെക്രട്ടറി രജനീഷ് ജെയിൻ വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്കും കോളജ് പ്രിൻസിപ്പൽമാർക്കും കത്ത് അയച്ചു.
ബിരുദ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി പരീക്ഷാഫലം വന്നതിനു ശേഷമുള്ളതായിരിക്കണമെന്ന് കത്തിൽ അദ്ദേഹം അധികൃതർക്ക് നിർദേശം നൽകി.ഫലം വരുന്നതുവരെ പ്രവേശന നടപടികൾ തുടങ്ങരുതെന്നും ഇക്കാര്യത്തിൽ സ്ഥാപനങ്ങൾക്കു നിർദേശം നൽകണമെന്നും അഭ്യർഥിച്ചു സിബിഎസ്ഇയും യുജിസിക്കു കത്തയച്ചിരുന്നു.