കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ഒന്നേകാൽ കോടിയുടെ സ്വർണം പിടിച്ചു. രണ്ടരക്കിലോ സ്വർണമാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് ഷാജഹാൻ, കരിം എന്നിവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
മലപ്പുറം സ്വദേശിയായ കരീം എന്ന വ്യക്തിയിൽ നിന്നും മിക്സിയിൽ ഒളിപ്പിച്ച നിലയിൽ 1.51 കിലോ സ്വർണവും തലശ്ശേരി സ്വദേശിയായ ഷാജഹാൻ എന്ന വ്യക്തിയിൽ നിന്നും 992 ഗ്രാം സ്വർണവും ആണ് കണ്ടെടുത്തത്.
















