ഖത്തറില്‍ പ്രതിദിന ശരാശരി കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ചയിലെ കണക്കുകള്‍ പ്രകാരം പ്രതിദിനം ശരാശരി 559 സമ്പര്‍ക്ക രോഗികളാണ് രാജ്യത്തുള്ളത്. 49 യാത്രക്കാര്‍ക്കും പ്രതിദിനമെന്നോണം കോവിഡ് ബാധ സ്ഥിരീകരിക്കുന്നുണ്ട്. ആകെ 4920 കോവിഡ് രോഗികളാണ് നിലവില്‍ ഖത്തറിലുള്ളത്. കഴിഞ്ഞ ആഴ്ച കോവിഡ് ബാധയെ തുടര്‍ന്ന് രാജ്യത്ത് ഒരു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.