കെജിഎഫ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ നടിയാണ് ശ്രീനിധി ഷെട്ടി. ബോളിവുഡില്‍ പോലും നിരവധി ആരാധകരെ സൃഷ്ടിക്കാന്‍ ശ്രീനിധിക്ക് കഴിഞ്ഞു.കെജിഎഫ് ഹിറ്റായതോടെ ശ്രീനിധി തന്റെ പ്രതിഫലം കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ്.
വിക്രം നായകനായെത്തുന്ന കോബ്രയാണ് ശ്രീനിധിയുടെ പുതിയ ചിത്രം. കെജിഎഫില്‍ വാങ്ങിയതിനേക്കാള്‍ ഇരട്ടി തുകയാണ് ശ്രീനിധി കോബ്രയില്‍ വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കോബ്രയില്‍ 6 മുതല്‍ 7 കോടി രൂപ വരെയാണ് ശ്രീനിധിയുടെ പ്രതിഫലം. ഇതോടെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍ നടിമാരുടെ പട്ടികയില്‍ ശ്രീനിധി ഇടംനേടിയിരിക്കുകയാണ്.
കെ എസ് രവികുമാര്‍, ആനന്ദ്‌രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‌രാജന്‍ തുടങ്ങിയവരും കോബ്രയിൽ അഭിനയിക്കുന്നു.