തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. 1977ൽ ആർഎസ്എസ് വോട്ട് നേടി ജയിച്ച ആളാണ് പിണറായിയെന്ന് സതീശൻ നിയമസഭയിൽ കൂട്ടിച്ചേർത്തു.
കണ്ണൂർ ജില്ലയിൽ ബോംബ് സ്ഫോടനങ്ങൾ ആവർത്തിക്കുന്നതിൽ ജനങ്ങളുടെ ആശങ്ക ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിലാണ് സതീശന്‍റെ ആരോപണം. പിണറായി വിമർശനത്തിന് അതീതനെന്ന് ധരിക്കരുത്. കാരണഭൂതനെന്ന സുഖിപ്പിക്കലിലൊന്നും വീഴരുതെന്നും സതീശൻ വ്യക്തമാക്കി.