അമിതമായ ലഹരി ഉപയോഗത്തിന് നടൻ സുശാന്ത് സിംഗ് രാജ്പുത്തിനെ കാമുകിയും നടിയുമായ റിയ ചക്രബർത്തി പ്രേരിപ്പിച്ചതായി എൻസിബിയുടെ കുറ്റപത്രം.നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടൻ റിയ ചക്രബർത്തി അടക്കം 35 പേർക്കെതിരെയാണ് എൻസിബി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
കേസിലെ പത്താം പ്രതിയാണ് റിയ. റിയക്കെതിരെ കഞ്ചാവ് വാങ്ങിയതും കൈവശം വെച്ചതും ലഹരിമരുന്ന് വാങ്ങാൻ സാമ്പത്തിക സഹായം നൽകിയെന്നതും ഉൾപ്പടെ നിരവധി കുറ്റങ്ങളാണ് ആരോപിച്ചിരിക്കുന്നത്. . റിയയുടെ സഹോദരൻ ഷോവിക്ക് ചക്രബർത്തിയും കേസിലെ പ്രതിയാണ്. കേസിൽ റിയ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയാൽ പത്ത് വർഷം വരെ നടിക്ക് തടവ് ലഭിച്ചേക്കാം. 2020 ജൂൺ 14-ാം തീയതിയാണ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിനെ മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.