തെന്നിന്ത്യൻ താരം നയൻതാരയുടെ 75-ാമത്തെ ചിത്രം പ്രഖ്യാപിച്ചു. സീ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിർമാണം. സീ സ്റ്റുഡിയോസിന്റെ യൂട്യൂബ് വഴിയാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്.ജയ്, സത്യരാജ് എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്നാണ് വിവരം.
ശങ്കറിന്റെ സഹ സംവിധായകനായിരുന്ന നീലേഷ് കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ഷാരൂഖ് ഖാൻ -ആറ്റ്ലി ചിത്രം ജവാനിൽ ആണ് നയൻതാര ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സംവിധായകന്‍ അറ്റ്‌ലിയുടെയും നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത് . മലയാളത്തിൽ പൃഥ്വിരാജ് നായകനാകുന്ന അൽഫോൺസ് പുത്രൻ ചിത്രം ‘ഗോൾഡ്’ ആണ് നയൻതാരയുടെ വരാനിരിക്കുന്ന ചിത്രം.