കണ്ണൂര്‍: തലശ്ശേരിയില്‍ ദമ്പതികള്‍ക്കെതിരെ ഉണ്ടായ പൊലീസ് സദാചാര ആക്രമണത്തില്‍ വിചിത്രവാദവുമായി എസ്ഐ. പൊലീസിനെതിരെ പരാതി പറയല്‍ ഇപ്പോഴത്തെ ട്രെന്‍ഡെന്നാണ് തലശ്ശേരി എസ്ഐ മനുവിന്റെ പ്രതികരണം.
മയക്കുമരുന്ന് സംഘം വരുന്ന സ്ഥലമായതിനാലാണ് കടല്‍പ്പാലത്തില്‍ നിന്ന് പോകണം എന്ന് പറഞ്ഞത്. പേരും മേല്‍വിലാസവും കൈമാറാന്‍ ദമ്പതികള്‍ തയ്യാറായില്ല.ഇവർ വന്നത് മോഷ്ടിച്ച വാഹനത്തിലായിരുന്നോ എന്ന് പരിശോധിക്കണമായിരുന്നു. ബലമായി സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോള്‍ പരിക്ക് പറ്റിയിട്ടുണ്ടാകും. പ്രത്യുഷ് ഹെല്‍മറ്റ് കൊണ്ട് പൊലീസിനെ ആക്രമിച്ചു. ആക്രമിക്കുമ്പോൾ ഭാര്യ മേഘ നിരുത്സാഹപ്പെടുത്തിയില്ല എന്നും എസ്ഐ പ്രതികരിച്ചു. തന്നെ പിടിച്ചുവച്ചതിനാണ് മേഘയ്ക്കെതിരെ കേസ് എടുത്തതെന്നും എസ്ഐ വ്യക്തമാക്കി.
















