മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഉദ്ദവ് താക്കറയുടെ ശിവസേന എൻഡിഎ സഖ്യ സ്ഥാനാർഥി ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കും. പാർട്ടിയുടെ 22 എംപിമാരിൽ 16 പേരും മുർമുവിനെ പിന്തുണയ്ക്കണമെന്ന് താക്കറയോട് ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് തീരുമാനം. ആദിവാസി വിഭാഗത്തിൽനിന്നുള്ള വനിത ആയതിനാൽ പിന്തുണയ്ക്കണമെന്നായിരുന്നു ശിവസേന എംപിമാരുടെ ആവശ്യം.
“ഗോത്രവിഭാഗത്തിൽ നിന്നുള്ള ഒരു വനിതയ്ക്ക് ഇന്ത്യൻ രാഷ്ട്രപതിയാകാൻ അവസരം ലഭിക്കുന്നത് ആദ്യമാണെന്നാണ് എന്റെ പാർട്ടിയിൽ ഗോത്രവിഭാഗക്കാരായ നേതാക്കൾ ചൂണ്ടിക്കാട്ടിയത്. ശിവസേനാ എംപിമാരുടെ യോഗത്തിൽ ആരും എന്നെ സമ്മർദ്ദത്തിലാക്കിയിട്ടില്ല. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഞങ്ങൾ അവരെ പിന്തുണയ്ക്കാൻ പാടില്ലാത്തതാണ്. പക്ഷേ, ഞങ്ങൾ അത്രയ്ക്ക് സങ്കുചിത ചിന്താഗതിയുള്ളവരല്ല.” – തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ഉദ്ധവ് താക്കറെ പറഞ്ഞു.
അതേസമയം സേനാ എംപിമാര്‍ തന്നെ സമര്‍ദ്ദത്തിലാക്കിയെന്ന റിപ്പോര്‍ട്ടുകളെ ഉദ്ധവ് തള്ളി. ഇതാദ്യമായാണ് ഒരു ആദിവാസി സ്ത്രീക്ക് ഇന്ത്യയുടെ രാഷ്ട്രപതിയാകാന്‍ അവസരം ലഭിക്കുന്നതെന്ന് തന്റെ പാര്‍ട്ടിയിലെ ഗോത്രവര്‍ഗത്തില്‍ നിന്നുള്ള നേതാക്കള്‍ പറഞ്ഞു. ഒരു സേനാ എംപിയും തന്നെ സമ്മര്‍ദ്ദത്തിലാക്കിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുർമുവിനുള്ള പിന്തുണ ബിജെപിയ്ക്കുള്ള പിന്തുണയല്ലെന്ന് കഴിഞ്ഞ ദിവസം സേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞിരുന്നു.