ബോളിവുഡിലും പുറത്തും നിരവധി ആരാധകരുള്ള താരമാണ് റണ്‍ബീര്‍ കപൂര്‍. നടി ആലിയ ഭട്ടിനെയാണ് രൺബീർ വിവാഹം കഴിച്ചിരിക്കുന്നത്. കൂടെ അഭിനയിച്ച നടിമാരില്‍ ചിലരുമായി റണ്‍ബീര്‍ പ്രണയത്തിലായിരുന്നു എന്ന് വിവാഹത്തിന് മുൻപ് വാർത്തകൾ വന്നിരുന്നു. കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ റണ്‍ബീര്‍ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. റണ്‍ബീര്‍ കപൂറും റണ്‍വീര്‍ സിംഗും അര്‍ജുന്‍ കപൂറും അതിഥികളായെത്തിയ എപ്പിസോഡില്‍ കരണിന്റെ ചോദ്യത്തിനാണ് രൺബീർ മറുപടി നൽകിയത്.
റണ്‍ബീറിനോടും റണ്‍വീറിനോടുമായി സുഹൃത്തുക്കളുടെ കാമുകിമാര്‍ക്കൊപ്പം കിടക്ക പങ്കിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഉണ്ടെങ്കില്‍ അര്‍ജുനെ ചുംബിക്കണമെന്നും കരണ്‍ പറഞ്ഞു. ഇല്ല എന്നായിരുന്നു ചോദ്യത്തിന് റണ്‍വീറിന്റെ മറുപടി. എന്നാല്‍ റണ്‍ബീര്‍ ഉടന്‍ തന്നെ അര്‍ജുനെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു.
ഉടനെ തന്നെ അര്‍ജുന്‍ അമ്പരപ്പോടെ ചോദിച്ചത് നീ ഉദ്ദേശിക്കുന്നത് എന്റെ കാമുകിമാരെ ആരെയെങ്കിലും ആണോ എന്നായിരുന്നു. എന്നാല്‍ അല്ല എന്ന് റണ്‍ബീര്‍ പറഞ്ഞു. എന്നാൽ സുഹൃത്തിന്റെ കാമുകിയെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താന്‍ റണ്‍ബീര്‍ തയ്യാറായില്ല.