ശരീരത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒരു ഭക്ഷണമാണ് യോഗര്‍ട്ട്. എളുപ്പം ദഹിക്കുന്നതിനാല്‍ ഇത് വയറിന് നല്ലതാണ്. കൂടാതെ, പവര്‍ ബൂസ്റ്റിംഗ് പ്രോട്ടീനും അസ്ഥി മെച്ചപ്പെടുത്തുന്ന കാല്‍സ്യവും ഇതില്‍ ധാരാളമുണ്ട്. ഇത് ശരീരഭാരം കുറയ്ക്കുന്നതിനായി കഴിക്കേണ്ട ഫുഡുകളില്‍ ഒന്നാണ്.
പരിമിതമായ കലോറി ഭക്ഷണത്തിന്റെ ഭാഗമായി ദിവസവും മൂന്ന് സെര്‍വിംഗ് യോഗര്‍ട്ട് കഴിക്കുന്ന അമിതവണ്ണമുള്ളവര്‍ക്ക് യോഗര്‍ട്ട് കഴിക്കാത്തവരേക്കാള്‍ 60% കൂടുതല്‍ കൊഴുപ്പും 22% കൂടുതല്‍ ഭാരവും നഷ്ടപ്പെട്ടതായി പഠനം കണ്ടെത്തിയിട്ടുണ്ട്. കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങളിലൂടെ ഒരാള്‍ക്ക് ലഭിക്കുന്ന പ്രോട്ടീനും കാല്‍സ്യവും അവരുടെ കൊഴുപ്പ് കത്തിക്കുന്നതിലും ശരീരഭാരം കുറയ്ക്കുന്നതിലും സഹായിക്കുന്നു. കാല്‍സ്യവും പ്രോട്ടീനും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍, യോഗര്‍ട്ട് കുടലിന്റെ ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും ഉത്തമമാണ്.
200 ഗ്രാം യോഗര്‍ട്ട് കഴിക്കുന്നത് 12 ഗ്രാം പ്രോട്ടീന്‍ നല്‍കും. ഈ ഉയര്‍ന്ന പ്രോട്ടീന്‍ ഘടകം നിങ്ങളുടെ വ്യായാമ സമയത്ത് ഊര്‍ജം പ്രദാനം ചെയ്യുന്ന ഏറ്റവും മികച്ച ഭക്ഷണങ്ങളില്‍ ഒന്നാക്കി മാറ്റുന്നു. ഇത് പ്രോട്ടീന്‍ സമ്പുഷ്ടമായതിനാല്‍ യോഗര്‍ട്ട് മെറ്റബോളിസവും മെച്ചപ്പെടുത്തുന്നു. അതിനാല്‍, ദിവസം മുഴുവന്‍ കൂടുതല്‍ കലോറി കത്തിക്കാന്‍ ഇത് സഹായിക്കുന്നു. യോഗര്‍ട്ടിലെ പ്രോട്ടീന്‍ നിങ്ങളെ ദീര്‍ഘനേരം വിശപ്പില്ലാതെ നിലനിര്‍ത്തുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
അസ്ഥികളുടെ ആരോഗ്യത്തിന് യോഗര്‍ട്ടിലെ കാല്‍സ്യം സഹായിക്കുന്നു. മെറ്റബോളിസത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്ന തെര്‍മോജെനിസിസ് പ്രക്രിയ മെച്ചപ്പെടുത്തുന്നതിനായി കാല്‍സ്യം ആവശ്യമാണ്. ഒരു കപ്പ് യോഗര്‍ട്ടില്‍ ദൈനംദിന കാല്‍സ്യം ആവശ്യത്തിന്റെ ഏതാണ്ട് 50% നല്‍കാന്‍ കഴിയും. അതിനാല്‍, യോഗര്‍ട്ടിലെ ഈ കാല്‍സ്യം ഘടകം ആരോഗ്യമുള്ള എല്ലുകളും പല്ലുകളും പ്രോത്സാഹിപ്പിക്കുകയും ഭാരം നിയന്ത്രിക്കുകയും ചെയ്യും.
പാസ്ചറൈസ് ചെയ്യാത്ത യോഗര്‍ട്ടില്‍ നല്ല ബാക്ടീരിയകളുടെയും പ്രോബയോട്ടിക്കുകളുടെയും വലിയ സാന്ദ്രതയുണ്ട്, അവ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. മോശം ദഹനാരോഗ്യം ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
ദിവസവും യോഗര്‍ട്ട് കഴിക്കുന്നുവെങ്കില്‍ തടി കുറയ്ക്കാനായി അതില്‍ കുറച്ച് വറുത്ത ജീരകവും അയമോദകവും ഇട്ട് കഴിക്കുക. ജീരകത്തില്‍ തൈമോള്‍ അടങ്ങിയിട്ടുണ്ട്, ഇത് ദഹന എന്‍സൈമുകളുടെയും പിത്തരസം ആസിഡുകളുടെയും പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ദഹനത്തെ സഹായിക്കുകയും ഗ്യാസ്, വയറിളക്കം എന്നിവ ഒഴിവാക്കുകയും ചെയ്യുന്നു. മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്ന ആസിഡ് റിഫ്‌ളക്സ് തടയാനുള്ള മികച്ച മറുമരുന്നാണ് അയമോദകം. ഡ്രൈ ഫ്രൂട്‌സും നട്‌സും തടി കൂടാനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് അമിത ഭക്ഷണമാണ്. ബദാം, ഈന്തപ്പഴം, വാല്‍നട്ട് തുടങ്ങിയ ഡ്രൈ ഫ്രൂട്‌സ് യോഗര്‍ട്ടിനൊപ്പം ചേര്‍ക്കുന്നത് ഭക്ഷണ ആസക്തി നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
സിട്രസ് പഴങ്ങള്‍ യോഗര്‍ട്ടിനൊപ്പം ചേര്‍ത്ത് കഴിക്കൂ. അവ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. മെറ്റബോളിസം ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ബെറികളില്‍ അടങ്ങിയിട്ടുണ്ട്. ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, സിട്രസ് പഴങ്ങള്‍ പേശികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.
കുതിര്‍ത്ത ചിയ വിത്തുകള്‍ പ്രോട്ടീനിന്റെയും നാരുകളുടെയും സമ്പന്നമായ ഉറവിടമാണ്. ശരീരഭാരം കുറയ്ക്കാന്‍ ഈ രണ്ട് പോഷകങ്ങളും ആവശ്യമാണ്. യോഗര്‍ട്ടില്‍ ഇവ ചേര്‍ത്ത് കഴിക്കുന്നത് അതിന്റെ ആരോഗ്യകരമായ ഘടകം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ശരീരഭാരം കുറയ്ക്കാനുള്ള ശരീരത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.
യോഗര്‍ട്ടില്‍ ചണവിത്ത് ഇട്ട് കഴിക്കുന്നത് തടി വേഗത്തില്‍ കുറയാന്‍ സഹായിക്കും. ചണവിത്തില്‍ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഒമേഗ-3 ഫാറ്റി ആസിഡുകളും ലിനോലെയിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഈ അവശ്യ ഫാറ്റി ആസിഡുകള്‍ ശരീരത്തിലെ വീക്കം കുറയ്ക്കാനും നിങ്ങളുടെ മെറ്റബോളിസത്തെ സന്തുലിതമാക്കാനും സഹായിക്കും.