തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിക്ക് ഭയമാണെന്നും സർക്കാർ ഒളിച്ചോടുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വി ഡി സതീശൻ്റെ സബ് മിഷൻ ഭരണപക്ഷത്തിൻ്റെ ക്രമപ്രശ്നത്തിൻ്റെ അടിസ്ഥാനത്തിൽ സ്പീക്കർ തള്ളിയതോടെ നിയമസഭയിൽ പ്രതിഷേധത്തിനിടയാക്കി. കോൺസുലേറ്റിനെ കുറിച്ചുള്ള സബ് മിഷൻ നോട്ടീസ് സംസ്ഥാന സർക്കാറിൻ്റെ പരിധിയിൽ വരുന്നില്ലെന്നായിരുന്നു ഭരണപക്ഷ വാദം.
നടക്കാൻ പാടില്ലാത്തത് നടന്നുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ തിരുവനന്തപുരത്ത് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിലായിരുന്നു വീണ്ടും സ്വർണ്ണക്കടത്ത് വിവാദം നിയമസഭയിലേക്കെത്തിക്കാനുള്ള പ്രതിപക്ഷ നീക്കം.