എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കാന്‍ തയ്യാറായി ഉദ്ധവ് താക്കറെ. ഭൂരിപക്ഷം ശിവസേനാ എംപിമാരും ദ്രൗപതിയെ പിന്തുണക്കുന്ന സാഹചര്യത്തിൽ ആണ് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ എന്‍ഡിഎയെ സ്ഥാർണർത്തിയെ പിന്തുണക്കുന്നത്.
ശിവസേനാ എംപിമാര്‍ തിങ്കളാഴ്ച താക്കറെയെ അദ്ദേഹത്തിന്റെ വസതിയായ മാതോശ്രീയില്‍ സന്ദര്‍ശിച്ച് ദ്രൗപതി മുര്‍മുവിന് പിന്തുണ ആവശ്യപ്പെട്ടതിന് പിന്നാലെയാണിത്. ഗോത്രവിഭാഗത്തില്‍ നിന്നുള്ള ദ്രൗപതി മുര്‍മ്മുവിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് ശിവസേനാ എംപിമാര്‍ പിന്തുണ നല്‍കുന്നതിന് കാരണമായി പറയുന്നത്.രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യശ്വന്ത് സിന്‍ഹയെ മത്സരിപ്പിച്ച പ്രതിപക്ഷ മുന്നണിക്ക് താക്കറെയുടെ തീരുമാനം തിരിച്ചടിയാകും.
ഉദ്ധവ് താക്കറെയുടെ നീക്കം മഹാരാഷ്ട്രാ വികാസ് അഘാഡി ഐക്യത്തെ തകര്‍ക്കുന്നതാണ്. മഹാരാഷ്ട്രയിലെ ശിവസേനയുടെ 18 ലോക്സഭാ എംപിമാരില്‍ 13 പേരും രാഷ്ട്രപതി തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള യോഗത്തില്‍ പങ്കെടുത്തു, അവരില്‍ ഭൂരിഭാഗവും ഭഎന്‍ഡിഎയുടെ തിരഞ്ഞെടുപ്പിനെ പിന്തുണയ്ക്കാനാണ് നിര്‍ദ്ദേശിച്ചത്.