കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഗുജറാത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് മരണം കൂടി. ഇതോടെ മരിച്ചവരുടെ എണ്ണം 64 ആയി. പതിനായിരത്തോളം പേരെ വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് നിന്നും മാറ്റി താമസിപ്പിച്ചു. 33 പേർ ഇടിമിന്നലേറ്റും 8 പേർ മതിൽ തകർന്നും മരിച്ചു .16 പേർ മുങ്ങി മരിക്കുകയും മരം വീണ് 6 പേരും വൈദ്യുതത്തൂൺ വീണ് ഒരാളും മരിച്ചു.
തലസ്ഥാന നഗരമായ അഹമ്മദാബാദിലാണ് ഏറ്റവും അധികം മഴ. 219 മില്ലി മീറ്റർ മഴയാണ് ഇവിടെ പെയ്തത്. ശക്തമായ മഴ നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. അണ്ടർ പാസുകളിലും വെള്ളം കയറി.
തെക്കൻ ഗുജറാത്തിലെ ദാംഗ്,നവസാരി,തപി,വൽസാദ് ജില്ലകളിലും മധ്യ ഗുജറാത്തിൽ പാഞ്ച്മഹൽ, ഛോട്ടാ ഉദേപൂർ, ഖേഡ ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്.