മെഗാ സ്റ്റാർ മമ്മൂട്ടിയും തെന്നിന്ത്യൻ യുവ താരം അഖിൽ അക്കിനേനിയും ഒന്നിക്കുന്ന ചിത്രം ‘ഏജന്‍റ് ‘പാൻ ഇന്ത്യൻ റിലീസിന് തയ്യാറെടുക്കുന്നു. സിനിമയുടെ ടീസർ തീയതിയും പ്രഖ്യാപിച്ചു.സ്റ്റൈലിഷ് മേക്കർ സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യും. ജൂലൈ 15-ന് ഏജന്‍റിന്‍റെ ടീസർ പുറത്തിറങ്ങും.
വൻ ബഡ്ജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്. മമ്മൂട്ടിയും ചിത്രത്തിൽ എത്തുന്നു എന്നത് വളരെയധികം ആകാംഷ ഉളവാക്കുന്നു.ചിത്രത്തിൽ ഏജന്‍റായി അഭിനയിക്കുന്ന അഖിൽ കഥാപാത്രത്തിനായി ഒരുക്കിയെടുത്ത ലുക്ക് സോഷ്യൽ മീഡയയിൽ ശ്രെധ നേടിയിരുന്നു. ആക്ഷൻ സീക്വൻസുകൾ സിനിമയിലുണ്ട്.അഖിലിന്‍റെ നായികയായി എത്തുന്നത്. എകെ എന്‍റർടൈൻമെന്‍റ്സിന്‍റേയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര നിർമ്മിക്കുന്ന ചിത്രത്തിന് വക്കന്തം വംശിയാണ് തിരക്കഥ.