ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താനെന്ന് പൃഥ്വിരാജ് . ഏറ്റവും പുതിയ ചിത്രമായ കടുവയുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.ആക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്നെന്നും നടിയില്‍ നിന്ന് കാര്യങ്ങള്‍ നേരിട്ട് അറിഞ്ഞിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.
അതേസമയം, ബലാത്സംഗ കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടും പൃഥ്വിരാജ് പ്രതികരിച്ചു. വിജയ് ബാബു പങ്കെടുത്ത യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നില്ല. സംഘടനയുടെ അത്തരം കാര്യങ്ങളെ കുറിച്ചും അറിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ചാരിറ്റബിള്‍ സൊസൈറ്റി ആയാണ് അമ്മ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും രജിസ്ട്രേഷന്‍ മാറ്റുന്നത് വരെ അതങ്ങനെ തുടരുമെന്നുമായിരുന്നു അമ്മ ക്ലബ്ബാണെന്ന ഇടവേള ബാബുവിന്റെ പരാമര്‍ശത്തെപ്പറ്റി ചോദിച്ചപ്പോൾ പൃഥ്വിരാജ് മറുപടി നൽകിയത്.അമ്മയെ കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കുമോ എന്നും താരം ചോദിച്ചു.
















