ബിഹാർ നിയമസഭാ മന്ദിര ശതാബ്ദി സ്തംഭ അനാഛാദനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. നിയമസഭാ മന്ദിര ശതാബ്ദി ആഘോഷ സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്ന മോദി, ശതാബ്ദി സ്മൃതി ഉദ്യാന ഉദ്ഘാടനവും നിയമസഭാ മ്യൂസിയത്തിന്റെയും അതിഥി മന്ദിരത്തിന്റെയും ശിലാസ്ഥാപനവും നിർവഹിക്കും.
ബീഹാർ ഗവർണർ ഫാഗു ചൗഹാൻ, നിയമസഭാ സ്പീക്കർ വിജയ് കുമാർ സിൻഹ, മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തർക്കിഷോർ പ്രസാദ്, നിയമസഭാ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് എന്നിവരും പരിപാടിയിൽ പങ്ക് എടുക്കും.