ജമ്മുകശ്മീരിലെ അവന്തിപ്പോറയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലെ വന്ദക്‌പോറ മേഖലയിലാണ് ഭീകരരുമായി ഏറ്റുമുട്ടൽ നടന്നത്.പോലീസും, സൈന്യവും സിആർപിഎഫും ചേർന്നാണ് ഏറ്റുമുട്ടൽ നടത്തിയത്.
കൊല്ലപ്പെട്ട ഭീകരരിൽ ഒരാളെ സുരക്ഷാ സേന തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ നിന്നും യുഎസ് നിർമ്മിത റൈഫിൾസും ഒരു പിസ്റ്റളും ആയുധങ്ങളും വെടിക്കോപ്പുകളും പോലീസ് കണ്ടെടുത്തു. ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്നാണ് സൈന്യം പ്രദേശത്തെത്തിയത്.
യാതൊരു പ്രകോപനവും കൂടാതെ ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.