തിരുവനന്തപുരം: പോക്‌സോ നിയമപ്രകാരം സംസ്ഥാനത്ത് അഞ്ചുമാസത്തിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ചെയ്തത് തിരുവനന്തപുരം ജില്ലയില്‍. പോക്‌സോപ്രകാരം ഇക്കാലയളവില്‍ സംസ്ഥാനത്താകെ 1777 കേസുകള്‍ രജിസ്റ്റര്‍ചെയ്തപ്പോള്‍ തിരുവനന്തപുരത്തു മാത്രം 228 കേസുകളുണ്ട്. ഈ വര്‍ഷം ജനുവരിമുതല്‍ മേയ്വരെയുള്ള കണക്കുകളാണ് സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തുവിട്ടത്.
കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ പകുതിയിലേറെയാണ് ഈ അഞ്ചുമാസങ്ങള്‍ക്കിടയില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. നഗരപ്രദേശത്ത് 72 കേസുകളും ഗ്രാമപ്രദേശങ്ങളില്‍ 156 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.