തമിഴ്‌നാട്ടിൽ എഐഎഡിഎംകെയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ വാനഗരത്തിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.
ജയലളിതയുടെ മരണ ശേഷം ഉടലെടുത്ത അനിശ്ചിത്വം പരിഹരിക്കാനായി നടപ്പാക്കിയ ഇരട്ട നേതൃത്വ പദവി റദ്ദാക്കി. ഇതിനു പിന്നാലെ ഓഫീസിന് പുറത്ത് ഇരുവിഭാഗങ്ങളും തമ്മിൽ ചേരി തിരിഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എഐഎഡിഎംകെയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഒ പനീർസെൽവത്തേയും അദ്ദേഹത്തിന്റെ അനുയായികളേയും പളനിസ്വാമി (ഇപിഎസ്) പുറത്താക്കി.
എടപ്പാടിയെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കുന്നത് വരെ വിശ്രമമില്ലെന്ന് ഇപിഎസ് യോഗത്തിൽ മുൻ മന്ത്രി കടമ്പൂർ രാജു പറഞ്ഞു. പളിസ്വാമി പക്ഷം വിളിച്ചു ചേർന്ന ജനറൽ കൗൺസിൽ യോഗം ചേരാൻ അനുമതി നൽകരുതെന്ന് ഒ പനീർ സെൽവം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യം കോടതി തള്ളി.