സിനിമാ സംവിധായകൻ കെ.എൻ ശശിധരൻ അന്തരിച്ചു.ഹൃദയാഘാതം മൂലം ഇന്ന് പുലർച്ചെയാണ് അന്ത്യം . ഉറക്കമെഴുന്നേൽക്കാതെ വന്നതോടെ നോക്കിയപ്പോൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം നടക്കും.
തൃശൂർ സ്വദേശിയായ കെ.എൻ ശശിധരൻ സിനിമയ്ക്ക് പുറമെ ഒട്ടേറെ പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഏറെ പ്രചാരത്തിലുണ്ടായിരുന്ന വനമാല സോപ്പിന്റെ പരസ്യം കെഎൻ ശശിധരൻ സംവിധാനം ചെയ്തതാണ്. അക്കരെ എന്ന ചിത്രമാണ് ശശിധരൻ ആദ്യമായി സംവിധാനം ചെയ്യുന്നത്.
പി.കെ നന്ദന വർമ്മയുടെ അക്കരെ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർമ്മാണവും ഒരുക്കിയത് ശശിധരനായിരുന്നു. കാണാതായ പെൺകുട്ടി, നയന തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങൾ.